‘ആസാദി കാ അമൃത് മഹോത്സവ്’ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക പുറത്ത്

0
261

ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പുന്നപ്ര-വയലാർ, കയ്യൂർ സമര നായകരും. ഇവരുടെ ഹ്രസ്വ ജീവചരിത്രം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി സിപിഐ(എം) എംപി എ ആരിഫിനെ അറിയിച്ചു.

പുന്നപ്ര-വയലാർ, കയ്യൂർ സമര നായകരുടെ വിശദാംശങ്ങൾ അജ്ഞാതരായ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. ഈ സ്വാതന്ത്ര്യസമര സേനാനികൾക്ക് സ്വതന്ത്ര സൈനിക് സമ്മാൻ പെൻഷന് അർഹതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

രാജവാഴ്ചയ്ക്കും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ ആലപ്പുഴ ജില്ലയിൽ നടന്ന സംഘടിത തൊഴിലാളി വർഗസമരമാണ് പുന്നപ്ര-വയലാർ. അതേസമയം ഫ്യൂഡലിസത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ കാസർകോട് ജില്ലയിൽ നടന്ന കർഷക സമരമാണ് കയ്യൂർ.