ഇ.പി.ക്കെതിരെ കേസെടുക്കില്ല; നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി

0
204

ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു. ഇ.പിയും ഗൺ മാനും തടഞ്ഞത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിക്കെതിരെ മറ്റൊരു അനിഷ്ട സംഭവവും ഉണ്ടാകാതിരുന്നതെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നഥായും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ഇൻഡിഗോയിൽ തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ എം.എൽ.എ ആയിരുന്ന ഒരാൾ ഉൾപ്പെടുമെന്ന് ഞാൻ കരുതിയില്ല. “മുമ്പ് എന്നെ ഗുണ്ടകൾ ആക്രമിച്ചിട്ടുണ്ട്, പക്ഷേ എം.എൽ.എ ആയിരുന്ന ഒരാൾ അതിന് നേതൃത്വം നൽകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിമാനയാത്രക്കിടയിൽ ആസൂത്രിതമായി അക്രമികളെ വിമാനത്തിൽ കയറ്റിയാൽ, ആ വ്യക്തി എത്ര സുരക്ഷയുളള ആളാണെങ്കിലും,അയാളെ അപകടത്തിലാക്കാൻ ശ്രമിച്ചാൽ, വിമാന ജീവനക്കാർക്ക് അത് പ്രതിരോധിക്കാൻ ഒരു സംവിധാനവുമില്ല. അതുകൊണ്ടാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ‘നിങ്ങൾ വിമാനത്തിൽ കയറിയാൽ, നിങ്ങളെ തടയാൻ കഴിയില്ലല്ലോ’ എന്ന വാചകം ഉണ്ടായിരുന്നത്.മുഖ്യമന്ത്രി പറഞ്ഞു.

ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി ജൂലായ് 16-ന് പുറപ്പെടുവിച്ച ഉത്തരവ്, നിയമാനുസൃതം സംഭവത്തിലുള്‍പ്പെട്ടവരുടെ വാദങ്ങളും തെളിവുകളും കേള്‍ക്കാതെയാണെന്ന പരാതി ഉയര്‍ന്നുവന്നിട്ടുണ്ട്. ഉത്തരവില്‍ത്തന്നെ അതൊരു എക്‌സ് പാര്‍ട്ടി ഉത്തരവാണെന്ന് പറയുന്നുണ്ട്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി കൈക്കൊണ്ടതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.