കുവൈത്ത് പൗരന്മാർക്ക് യാത്രായിളവ് നൽകാൻ ബ്രിട്ടൺ

0
150

കുവൈത്ത് സിറ്റി: കുവൈറ്റ് പൗരൻമാരെ പ്രവേശന വിസയിൽ നിന്ന് ഒഴിവാക്കി അടുത്ത വർഷം ഓൺലൈൻ യാത്രാ പെർമിറ്റായി അത് മാറ്റുമെന്ന് കുവൈറ്റിലെ ബ്രിട്ടീഷ് അംബാസഡർ ബെലിൻഡ ലൂയിസ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ ഫലമാണിതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

“ഒരു ഓൺലൈൻ യാത്രാ പെർമിറ്റ് നൽകുന്നത് വളരെ വേഗത്തിൽ ചെയ്യാൻ കഴിയും, ഇതിന് മിനിറ്റുകൾ മാത്രമേ ആവശ്യമുള്ളൂ, അത് രണ്ട് വർഷത്തേക്ക് സാധുതയുള്ളതായിരിക്കും,” അവർ പറഞ്ഞു.

ബ്രിട്ടനിലെ വിമാനത്താവള പ്രതിസന്ധിയെക്കുറിച്ച് പ്രതികരിച്ച അവർ, ഹീത്രൂ എയർപോർട്ട് പണിമുടക്ക് വിമാനങ്ങൾ വൈകാനും റദ്ദാക്കാനും കാരണമാകുന്നതിനാൽ തലസ്ഥാനമായ ലണ്ടന് പുറത്തുള്ള വിമാനത്താവളങ്ങളിലേക്ക് പോകാൻ കുവൈറ്റ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. നിലവിൽ 8,400 കുവൈറ്റ് വിദ്യാർത്ഥികൾ ബ്രിട്ടനിൽ പഠിക്കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക വിനിമയം തുടരുമെന്നും ബെലിൻഡ ലൂയിസ് പറഞ്ഞു.