കിഫ്ബിയില്‍ സുതാര്യതയില്ല ;ഇ ഡി നോട്ടീസിൽ പ്രതികരണവുമായി വി.ടി ബല്‍റാം

0
140

കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നൽകിയതിൽ പ്രതികരണവുമായി കോൺഗ്രസ്. സർക്കാർ നടത്തുന്ന ഏത് പദ്ധതിയും ശരിയായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിടി ബൽറാം പറഞ്ഞു. നേരത്തെ കിഫ്ബിയുടെ കാര്യത്തിൽ പരിശോധനയ്ക്ക് തോമസ് ഐസക് തയ്യാറായില്ലെന്ന് വിടി ബൽറാം പറഞ്ഞു.

കോൺഗ്രസ്‌ നേതാക്കൾക്കെതിരെ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിച്ചത് സി.പി.ഐ(എം) ആയിരുന്നു. നേരത്തെ കിഫ്ബിക്കെതിരെ കോൺഗ്രസ്‌ വിമർശനം ഉന്നയിച്ചിരുന്നു. വിദേശത്ത് നിന്നുള്ള പണം , സുതാര്യതയുടെ അഭാവം, അധിക ബാധ്യത എന്നിവയെല്ലാം പ്രതിപക്ഷം ഉന്നയിച്ചു.

രാഷ്ട്രീയ നയങ്ങളുടെ ഭാഗമായി പുതിയ വികസന പദ്ധതികൾ പ്രഖ്യാപിക്കുന്നതിനോ നടപ്പാക്കുന്നതിനോ ആർക്കും എതിർപ്പില്ല. എന്നാൽ പദ്ധതി എന്തുതന്നെയായാലും, അത് ശരിയായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ വേട്ടയാടലാണോ എന്ന് ഇഡി നോട്ടീസിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നതിന് ശേഷം മാത്രമേ പറയാൻ കഴിയൂ എന്നും ബൽറാം പറഞ്ഞു.