വനിത യൂറോയിൽ ഫ്രാൻസിന് തിരിച്ചടി; പരിക്ക് മൂലം പി.എസ്.ജി സൂപ്പർ താരം ഇനി ടൂർണമെന്റിൽ കളിക്കില്ല

0
129

വനിത യൂറോ കപ്പിൽ ഫ്രാൻസിന് കനത്ത തിരിച്ചടിയായി പാരീസ് സെന്റ് ജർമ്മൻ സൂപ്പർ താരം മേരി ആന്റോനെറ്റെ കൊറ്റോറ്റയുടെ പരിക്ക്. ബെൽജിയത്തിനെതിരായ ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിലാണ് പിഎസ്ജിയുടെ റെക്കോർഡ് ഗോൾ സ്കോററായ 23കാരിയായ താരത്തിന് പരിക്കേറ്റത്. ഫ്രാൻസ് 2-1ന് ജയിച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പാക്കിയ മത്സരത്തിൽ പരിക്കേറ്റ താരത്തെ പിൻവലിക്കുകയായിരുന്നു. തുടക്കത്തിൽ, ചെറിയ പരിക്കിനെക്കുറിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ പിന്നീട് താരത്തിന്‍റെ കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും ടൂർണമെന്‍റിൽ ഇനി കളിക്കില്ലെന്നും ഫ്രാൻസ് ടീം പ്രഖ്യാപിച്ചു.

യൂറോ കപ്പിലെ ടോപ് സ്കോററാകുമെന്ന് പ്രതീക്ഷിച്ചിരുന്ന തരം ഇറ്റലിക്കെതിരായ വലിയ വിജയത്തിൽ ഇതിനകം ഗോൾ നേടിയിരുന്നു. ഫ്രാൻസിനായി 32 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടിയ താരത്തിന്‍റെ അഭാവം ഫ്രാൻസിന് വലിയ നഷ്ടമാകുമെന്ന് ഉറപ്പാണ്. നിലവിൽ ഐസ്ലൻഡിനെതിരെയാണ് ഫ്രാൻസിന്‍റെ ഗ്രൂപ്പിലെ അവസാന മത്സരം. ഗ്രൂപ്പ് ഡിയിൽ ആദ്യ എട്ടിൽ ഇടം നേടിയ ഫ്രാൻസ് ജൂലൈ 23ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ടീമിനെ നേരിടും.