മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേരെ കണ്ടെത്തി

0
121

കൊച്ചി : കൊച്ചിയിൽ ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മാലിന്യം നീക്കം ചെയ്യുന്നവരായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവർ. ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാകയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോസ്റ്റ് ഗാർഡ് പതാക, ജാക്കറ്റുകൾ എന്നിവയ്ക്കൊപ്പം ദേശീയ പതാകയും കണ്ടു. വെങ്ങോല സ്വദേശി ഷമീർ, ഇടുക്കി സ്വദേശി മണി, തോപ്പുംപടി സ്വദേശി സാജർ എന്നിവരാണ് അറസ്റ്റിലായത്. ദേശീയപതാക ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ദേശീയപതാക നീക്കം ചെയ്തു. ദേശീയപതാകയോട് അനാദരവ് കാട്ടിയതിന് ഹിൽ പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പിടികൂടിയത്.