ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പ്രാധാന്യം എന്താണ്? പ്രോസിക്യൂഷനോട് ഹൈക്കോടതി

0
108

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യുവിൽ മാറ്റം വന്ന പശ്ചാത്തലത്തിൽ തുടരന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമർശനം. ഹാഷ് മൂല്യത്തിലെ മാറ്റം ഉൾപ്പെടെ അന്വേഷണം വേണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചു.

കേസുമായി ബന്ധപ്പെട്ട് ജയിൽ ഡി.ജി.പിയായിരുന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിൽ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ശ്രീലേഖയുടെ വെളിപ്പെടുത്തലുകളുടെ പ്രസക്തി എന്തായിരുന്നു എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. മെമ്മറി കാർഡിന്‍റെ ക്ലോൺ ചെയ്ത പകർപ്പും മിറർ ഇമേജും വിചാരണക്കോടതിക്ക് സമർപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഫോറൻസിക് ലാബിൽ നിന്ന് സീൽ ചെയ്ത കവറിൽ വാങ്ങി സമർപ്പിക്കാനാണ് അനുമതി നൽകുന്നത്. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു.