എന്താണ് മങ്കിപോക്സ്?

0
151

സംസ്ഥാനത്ത് ഒരാൾക്ക് മങ്കി പോക്സ് ബാധിച്ചതായി സംശയിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. മൂന്ന് ദിവസം മുമ്പ് യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ആൾക്കാണ് മങ്കി പോക്സ് സംശയിക്കുന്നത്. രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ, എന്താണ് മങ്കിപോക്സ്, അത് എങ്ങനെ പകരുന്നു, ഗുരുതരമായ അവസ്ഥകൾ എന്നിവ നോക്കാം.
വൈറസ് വഴി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്. തീവ്രത കുറവാണെങ്കിലും, മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ, 1980 കളിൽ ലോകമെമ്പാടും ഉൻമൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ച ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടേതിന് സമാനമാണ്. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം പ്രധാനമായും കാണപ്പെടുന്നത്. 1958 ലാണ് കുരങ്ങുകൾക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. 1970 ൽ കോംഗോയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ 9 വയസ്സുള്ള ഒരു ആൺകുട്ടിയിലാണ് മനുഷ്യരിൽ മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്.