മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന, കേസുകൾ കുതിച്ചുയരുന്നു; ഇന്ത്യയിൽ 24 മണിക്കൂറിനിടെയുള്ള കൊവിഡ് മരണങ്ങളിൽ മൂന്നിലൊന്നും കേരളത്തിൽ

0
259

ജനീവ: ജനങ്ങളെ ദുരിതത്തിലാക്കിയ കൊവിഡ് മഹാമാരി അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോകത്തൊട്ടാകെ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പുതുതായി രോ​ഗം ബാധിക്കുന്നവരുടെ എണ്ണം മുപ്പതുശതമാനത്തോളം വർദ്ധിച്ചുവെന്ന് ഇവർ പറയുന്നു.

വൈറസ് സ്വതന്ത്രമായി വിഹരിക്കുകയാണെന്നും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യങ്ങൾ കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ലെന്നും ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ‍്രോസ് അഥാനം ​ഗെബ്രീഷ്യസ് പറഞ്ഞു. രോഗം മാറിയ ശേഷം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കെെകാര്യം ചെയ്യുന്നതിലും അപാകതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോംഗ് കൊവിഡിനെക്കുറിച്ചായിരുന്നു മേധാവിയുടെ പ്രസ്‌താവന.

‘കൊവി‍‍‍ഡ് കേസുകൾ തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇത് ആരോ​ഗ്യസംവിധാനത്തെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്. കൊവിഡ് അവസാനിക്കാറായിട്ടില്ലെന്നാണ് പുതിയ തരം​ഗത്തിന്റെ വ്യാപനത്തിൽ‌ നിന്നും മനസിലാകുന്നത്. മാസ്‌ക് ശീലമുൾപ്പെടെ തുടരണം. ടെസ്റ്റുകളും അതിനനുസരിച്ച ചികിത്സയും വേണം’ – ടെഡ‍്രോസ് അഥാനം പറഞ്ഞു.

ഇന്ത്യയിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 16,903 പുതിയ കേസുകളും 45 മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌‌തത്. 45 കൊവിഡ് മരണങ്ങളിൽ 17 എണ്ണവും കേരളത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here