കോഴിക്കോടുനിന്ന് കശ്മീരിലേക്കും പാകിസ്ഥാനിലേക്കും ഫോണ്‍വിളികള്‍

0
139

കോഴിക്കോട്: ഒരു വർഷം മുമ്പ് കോഴിക്കോട് പിടിച്ചെടുത്ത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി 10,000 ഫോൺകോളുകൾ കശ്മീരിലേക്ക് പോയതായി അന്വേഷണ സംഘം കണ്ടെത്തി. ആറ് മാസത്തെ ഫോൺ കോളുകളിൽ ചിലത് പാകിസ്ഥാനിലേക്കും പോയിട്ടുണ്ട്. ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഫോൺ വിളിയുടെ ഉറവിടം മനസിലാക്കുന്നത് വലിയ പ്രതിസന്ധിയാണെങ്കിലും ആരാണ് കോൾ ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കേസ് അന്വേഷിക്കുന്ന സിറ്റി ക്രൈംബ്രാഞ്ച്.

മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ്, കോഴിക്കോട് ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി. ഷബീര്‍ എന്നിവരുടെ അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്ന് നാല്പത് കോടിയോളംരൂപ വന്നിട്ടുണ്ട്.

അഹമ്മദാബാദ്, ഹൈദരാബാദ്, നാസിക് എന്നിവിടങ്ങളിലെ കേസുകളിൽ അറസ്റ്റിലായ എല്ലാവരുമായും പ്രതികൾക്ക് ബന്ധമുണ്ട്. ഷബീറിന്‍റെ സഹോദരൻ മൊയ്തീൻ കോയ, മകൻ ഷറഫുദ്ദീൻ എന്നിവരും കേസിൽ പ്രതികളാണ്. പാലക്കാട്ട് സമാനമായ കേസിലാണ് മൊയ്തീൻ കോയ അറസ്റ്റിലായത്. ആറ് മാസം മുമ്പാണ് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിയാസ് അമേരിക്കയിലാണ്. ഷബീർ ഉൾപ്പെടെ മൂന്ന് പ്രതികൾ സംസ്ഥാനത്തിന് പുറത്ത് ഒളിവിലാണ്.