കുമ്പള(www.mediavisionnews.in): ചേറാണ് ചോറ് എന്ന പ്രമേയത്തിൽ തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ജനകീയ കാർഷിക ഗ്രാമോത്സവമായ മഴ പൊലിമയുടെ ജില്ലാതല സമാപനം നാളെ രാവിലെ കുമ്പള ആരിക്കാടി പുജൂർ വയലിൽ നടക്കുമെന്ന് ബന്ധപെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. പി.ബി. അബ്ദുൽ റസാഖ് എം.എം.എ അധ്യക്ഷനാകും.പി.കരുണാകരൻ എം.പി മുഖ്യാതിഥിയാകും.
കേരളത്തിന്റെ കാർഷിക സംസ്കൃതി വീണ്ടെടുക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും കുടുംബശ്രീ സംഘകൃഷി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച് വരികയാണ്.സമഗ്ര കാർഷിക വികസനത്തിനായി എം.കെ.എസ്.പി പദ്ധതിയിലൂടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കുന്നത്. തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യവുമായി നടത്തി വരുന്ന കാർഷിക പുനരാവിഷ്കരണ ക്യാമ്പയിനാണ് മഴ പൊലിമ.
ജില്ലയിൽ 422 ഏക്കർ തരിശു നിലങ്ങൾ മഴ പൊലിമയുടെ ഭാഗമായി കൃഷിയോഗ്യമാക്കിയതായും അറിയിച്ചു. കഴിഞ്ഞ ജൂലായ് മുതൽ വിവിധ സി.ഡി.എസ്, സന്നദ്ധ സംഘടനകൾ, വിദ്യഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മഴ പൊലിമ നടത്തി വരുന്നത്. രാവിലെ ഒൻപരയ്ക്ക് ആരിക്കാടി ജംഗ്ഷനിൽ നിന്നും വിളംബര ഘോഷയാത്രയോടെ തുടക്കമാകും. 10-ന് കാർഷിക കമ്പളവും തുടർന്ന് മികച്ച കർഷകർക്കുള്ള ആദരം, അഗ്രി തെറാപ്പി ബഡ്സ് സകൂളുകളുടെ ആനുകൂല്യ വിതരണം, കാർഷിക മേഖലയിലെ ആനുകൂല്യ വിതരണം തുടങ്ങിയ പരിപാടികൾ നടക്കും.
എം.എൽ. എ മാരായ എൻ.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, എം.രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി ചായിന്റടി, വി.പി. ജാനകി, എം .ഗൗരി, ഓമന ചന്ദ്രൻ , എ.കെ.എം അഷ്റഫ് , പി.രാജൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ ഉദ്യോഗ സ്ഥപ്രമുഖർ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ.പുണ്ടരീകാക്ഷ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ അബ്ദുല്ലക്കുഞ്ഞി, സി.ഡി.എസ് ചെയർപേഴ്സൺ എം. സബൂറ, ജില്ലാ പ്രോ ഗ്രാം മാനേജർ ഷൈജു ,കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ രമ്യ എന്നിവർ സംബന്ധിച്ചു.