‘വെളിപ്പെടുത്തൽ’ വിരമിച്ച ഉദ്യോഗസ്ഥരിൽ കാണുന്ന രോഗം; കാര്യമാക്കേണ്ട: കാനം

0
117

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ശ്രീലേഖയുടെ ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസിലായിരുന്നപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ലെന്നും കാനം രാജേന്ദ്രൻ ചോദിച്ചു.

“വെളിപ്പെടുത്തൽ വിരമിച്ച ഉദ്യോഗസ്ഥർക്കുള്ള ഒരു രോഗമാണ്. അവരത് ചെയ്തെന്നേ ഉള്ളൂ. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നമ്മൾ അഭിപ്രായം പറയേണ്ട ആവശ്യമില്ല. പോലീസ് എല്ലാം അന്വേഷിക്കട്ടെ. ഇത് വെളിപ്പെടുത്തലിന്റെ സമയമല്ലേ. പുതിയ വെളിപ്പെടുത്തലുകൾ കാണും. അതിൻ പ്രാധാന്യം കൊടുക്കാതിരുന്നാൽ മതി. എല്ലാ വെളിപ്പെടുത്തലുകളും തനിയെ പോകും,” കാനം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ അറിഞ്ഞോ അറിയാതെയോ ദിലീപ് പ്രതിയാണെന്ന് കരുതുന്നില്ലെന്നും കേസിലെ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. സംഭവം വിവാദമായതോടെ യുട്യൂബ് വീഡിയോ പരിശോധിച്ച് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.