ബഫര്‍സോൺ വിഷയത്തിൽ സർക്കാരിനെതിരെ കെസിബിസി

0
120

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ സമീപനത്തിലെ ആത്മാർത്ഥത സംശയാസ്പദമാണെന്ന് കെസിബിസി പറഞ്ഞു. സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖല വേണമെന്ന തീരുമാനം തിരുത്താൻ സർക്കാർ തയ്യാറാവണമെന്നും സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

നിലവിലുള്ള വനാതിർത്തികൾ ബഫർ സോണിന്‍റെ അതിർത്തികളായി പുനർനിർമിക്കുന്നതിനും വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ ഒരു കിലോമീറ്ററിനുള്ളിലേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. സർക്കാരിന്റെ തീരുമാനങ്ങളും നയങ്ങളും വ്യക്തമായി അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും കെസിബിസി പറഞ്ഞു.