ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷണം; ഒരാള്‍കൂടി പിടിയില്‍

0
123

ആലുവ: ആലുവയിൽ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കൂത്തുപറമ്പ് നഹ്ല മഹല്ലിൽ സുഹറ(37)യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ ഹാരിസിന്‍റെ ഭാര്യയാണ് സുഹറ. ഗൂഢാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്നും സംഭവത്തിന് ശേഷം മറ്റ് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചുവെന്നും പൊലീസ് പറയുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജൂൺ 5നാണ് ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന അഞ്ച് പേർ ബാങ്ക് ജംഗ്ഷനിലെ സഞ്ജയ് എന്നയാളുടെ വീട്ടിൽ ചെന്നത്. 50 പവൻ സ്വർണവും 1.80 ലക്ഷം രൂപ പണവുമായാണ് സംഘം വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്.