കക്കയം ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തും; ജാഗ്രതാ നിർദേശം

0
113

കോഴിക്കോട്: കക്കയം ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തും. ഇന്ന് രാവിലെ 10 സെന്‍റിമീറ്റർ ഉയർത്തി അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കും. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടക്കത്തിൽ ഇത് സെക്കൻഡിൽ 5 ക്യുബിക് മീറ്റർ ആയി ഉയർത്തും. മഴയുടെ അളവിനെ ആശ്രയിച്ച്, തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കും. മഴ കുറഞ്ഞതിനെ തുടർന്ന് ഇന്നലെ ഷട്ടറുകൾ അടച്ചിരുന്നു.