കേരളത്തിൽ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ചൊവ്വാഴ്ച വരെ ശക്തമായ മഴ ഉണ്ടാകും

0
107

തിരുവനന്തപുരം : ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ആണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തും ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിൽ കനത്ത മഴ ലഭിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.