ട്രാന്‍സ്‌ജെന്‍ഡറിന്റെ മലയാളമെന്ത്? മത്സരം നടത്തി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

0
200

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിന് അനുയോജ്യമായ മലയാള പദം കണ്ടെത്താൻ മത്സരം നടത്തുന്നു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ട്രാൻസ്ജെൻഡറുകളെ അഭിസംബോധന ചെയ്യാൻ അനുയോജ്യമായ ഒരു വാക്ക് കണ്ടെത്തുക എന്നതാണ് ലക്ഷ്യം.

മത്സരത്തിലൂടെ ലഭിച്ചവയിൽ നിന്ന് ഉചിതമായ വാക്ക് തിരഞ്ഞെടുക്കുന്നത് ഭാഷാശാസ്ത്രജ്ഞരുടെ സമിതിയായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 14 നകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ keralabhashatvm@gmail.com ഇമെയിലിലേക്ക് പേർ, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം നിശ്ചിത വാക്ക് അയയ്ക്കണം.

മലയാളത്തിൽ ‘ട്രാൻസ്ജെൻഡർ’ എന്ന ഇംഗ്ലീഷ് വാക്കിന് തുല്യമായ ഒരു വാക്കില്ല. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെ ഇത് നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമാനമായ ശ്രമങ്ങൾ മുമ്പും പലരും നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും വിജയിച്ചിട്ടില്ല. ഉചിതമായ ഒരു വാക്ക് ഉണ്ടായിരിക്കുന്നത് ട്രാൻസ് വിഭാഗത്തിൽ പെടുന്നവർ നേരിടുന്ന അധിക്ഷേപങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.