കക്കയം ഡാം തുറന്നു; കുറ്റ്യാടിയിൽ ജാഗ്രതാ നിർദേശം

0
129

കുറ്റ്യാടി: മഴയെ തുടർന്ന് കക്കയം ഡാം തുറന്ന് വൈകിട്ട് 5.30 ഓടെ ഷട്ടറുകൾ മൂന്നടി ഉയർത്തി വെള്ളം തുറന്നുവിട്ടു. ഡാം തുറക്കുന്നതോടെ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടര അടി വരെ ഉയരാനാണ് സാധ്യത. കുറ്റ്യാടി പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കക്കയം ഡാമിലെ ജലനിരപ്പ് 756.50 മീറ്ററിലെത്തി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.