ഇന്ത്യ-പാകിസ്താൻ ഏഷ്യാ കപ്പ് മത്സരം ഓഗസ്റ്റ് 28നെന്ന് സൂചന

0
127

ശ്രീലങ്ക: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് ഓഗസ്റ്റ് 28ന് നടക്കുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ ടി20 ഫോർമാറ്റിലാണ് ശ്രീലങ്കയിൽ ഏഷ്യാ കപ്പ് നടക്കുക.

അതേസമയം, ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിലെ മൂന്ന് അംഗങ്ങൾക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ധനഞ്ജയ ഡി സിൽവ, അസിത ഫെർണാണ്ടോ, ജെഫ്രേ വാൻഡെർസേ എന്നിവർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ പരിമിത ഓവർ ഫോർമാറ്റുകളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന സ്പിന്നർ മഹീഷ് തീക്ഷണ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാനാണ് സാധ്യത. ദുനിത് വെല്ലലഗെയും അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് നാളെ തുടങ്ങും. ആദ്യ മത്സരത്തിൽ ഓസ് ട്രേലിയ 10 വിക്കറ്റിന് ജയിച്ചിരുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. സതാംപ്ടണിലെ റോസ് ബൗളിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. അയർലൻഡിനെതിരായ ആദ്യ ടി20യിൽ കളിച്ച കളിക്കാർ ടീമിന്‍റെ ഭാഗമാകും. കോവിഡ്-19 രോഗമുക്തി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ മടങ്ങിയെത്തുമ്പോൾ ആരായിരിക്കും പുറത്താകുക എന്നതാണ് പ്രധാന ചോദ്യം. ഋതുരാജ് ഗെയ്‌ക്വാദോ സഞ്ജു സാംസണോ ആവും ക്യാപ്റ്റനു വഴിമാറുക