കെഎസ്ആർടിസിയുടെ 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തനം 18 മുതൽ

0
123

കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 11 ജില്ലാ ഓഫീസുകളുടെ പ്രവർത്തനം ജൂലൈ 18 മുതൽ ആരംഭിക്കും. ജൂണ് ഒന്നു മുതൽ വയനാട്, പാലക്കാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓഫീസുകൾ തുറന്നത്.

നേരത്തെ 98 ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും ഓഫീസ് സംവിധാനം പ്രവർത്തിച്ചിരുന്നു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ചെലവ് കുറയ്ക്കുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ജില്ലാ ഓഫീസുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.

കെ.എസ്.ആർ.ടി.സിയുടെ ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് തന്നെ പ്രവർത്തിക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ജില്ലാ ആസ്ഥാനത്തെ കെട്ടിടങ്ങളിൽ ജില്ലാ ഓഫീസ് പ്രവർത്തിപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ കൊട്ടാരക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, ആലുവ എന്നിവിടങ്ങളിൽ താൽക്കാലിക ഓഫീസുകൾ തുറക്കും. ഈ പ്രദേശങ്ങളിൽ ആവശ്യമായ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഈ ഓഫീസുകൾ ജില്ലാ ആസ്ഥാനത്തേക്ക് മാറ്റും.

451e031cfd9d3ad81df4f45e3082a9e8