രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാമെന്ന് ട്വിറ്റർ

0
150

രാജ്യത്ത് അവതരിപ്പിച്ച പുതിയ ഐടി നയങ്ങളും നിയമങ്ങളും പാലിക്കാൻ തയ്യാറാണെന്ന് ട്വിറ്റർ ഇന്ത്യ അറിയിച്ചു. അന്ത്യശാസനവുമായി കേന്ദ്രസർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ നടപടി സ്വീകരിച്ചത്. ഐടി മന്ത്രാലയം ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ട്വിറ്റർ നടപടിയെടുക്കാത്തതിനെ തുടർന്നാണ് സർക്കാർ അന്ത്യശാസനം പുറപ്പെടുവിച്ചത്. ജൂൺ 27നാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നോട്ടീസ് അയച്ചത്.

ഉത്തരവ് ഇനിയും നടപ്പാക്കിയില്ലെങ്കിൽ ട്വിറ്ററിന് ഇന്ത്യയിലെ ‘ഇന്റർമീഡിയറി പദവി’ നഷ്ടപ്പെടുമെന്നും ഉപയോക്താക്കളുടെ മോശം കമന്‍റുകൾക്ക് കമ്പനി ബാധ്യസ്ഥരാണെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. 2021 ൽ, സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ബ്ലോക്ക് ചെയ്ത 80 ലധികം ട്വിറ്റർ അക്കൗണ്ടുകളുടെയും ട്വീറ്റുകളുടെയും പട്ടിക കമ്പനി കൈമാറിയിരുന്നു. നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സർക്കാർ ട്വിറ്ററിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ട്വിറ്ററിന്‍റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

മധ്യവർത്തി പദവി നഷ്ടമായാൽ പിന്നീട് ട്വിറ്ററിൽ വരുന്ന എല്ലാ അഭിപ്രായ പ്രകടനങ്ങൾക്കും അവർ മാത്രമായിരിക്കും ഉത്തരവാദിയെന്നും നടപടികൾ പാലിക്കുന്നതു സംബന്ധിച്ച് ഇത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രം അറിയിച്ചു. സർക്കാർ മുന്നോട്ടുവച്ച നയങ്ങളും ചട്ടങ്ങളും പാലിക്കാൻ തയ്യാറാണെന്ന് ട്വിറ്റർ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

8128f5f89b9aaee303788df9fdaf5fd9