പത്തനംതിട്ട: രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് രാജിവച്ചതിനു പിന്നാലെ, സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. രാജ്യാഭിമാനം വ്രണപ്പെടുത്തിയതിന് സജി ചെറിയാനെതിരേ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് സജി ചെറിയാൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് രാജിക്കത്ത് നൽകിയത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ ഞായറാഴ്ച നടന്ന സി.പി.എം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
b9680540b8b0b401af76ab650c170464