മുംബൈയിൽ ശക്തമായ മഴ തുടരുന്നു; നഗരത്തിന്റെ പല ഭാഗങ്ങൾ വെള്ളത്തിനടിയിൽ

0
285

തിങ്കളാഴ്ച മുതൽ മുംബൈയിൽ കനത്ത മഴയാണ്. നദികളിലെ ജലനിരപ്പും ഉയരുന്നുണ്ട്. താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി എന്നിവയുൾപ്പെടെ ചില ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിധർഭ മേഖലയിലെ ചന്ദ്രപുർ, ഗഡ്ചിറോളി നാഗ്പുർ, വാർധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 3.94 മീറ്റർ ഉയരത്തിൽ വരെയുള്ള തിരമാകൾ അടിക്കാൻ സാധ്യതയുള്ളതിനാൽ കടൽത്തീരത്തുനിന്ന് അകലം പാലിക്കണമെന്നും നിർദേശമുണ്ട്.

സാന്താക്രൂസ് മേഖലയിൽ രാവിലെ 8.15ന്റെ റീഡിങ്ങിൽ 204 എംഎം മഴയാണ് ലഭിച്ചത്. അതേസമയം, ദക്ഷിണ മുംബൈയിൽ 107എംഎം മഴ ലഭിച്ചെന്ന് ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതര്‍ (ബിഎംസി) അറിയിച്ചു. മുംബൈയുടെ കിഴക്കൻ സബേർബിൽ 172 എംഎം മഴയും പടിഞ്ഞാറൻ സബേർബിൽ 152 എംഎം മഴയും ലഭിച്ചു.

ആവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും ആളുകളുടെ ജീവനോ സ്വത്തിനോ കുഴപ്പം സംഭവിക്കരുതെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here