റിയാദ്: അനുമതി പത്രമില്ലാതെ (തസ്‌രീഹ്) ഹജ്ജ് ചെയ്യാനെത്തിയാൽ രണ്ട് ലക്ഷത്തോളം രൂപ (10,000 റിയാൽ) പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ പൊതുസുരക്ഷ വക്താവ് കേണല്‍ സാമി അല്‍ ശുവൈറഖ് പ്രസ്താവനയിൽ അറിയിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും മുറുകെ പിടിക്കാന്‍ അദ്ദേഹം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
നിയമ ലംഘകരെ പിടികൂടാന്‍ പുണ്യസ്ഥലങ്ങളിലും മറ്റു പ്രദേശങ്ങളിലും റോഡരുകുകളിലും സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ഉണ്ടെന്നും പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു.