ഉപ്പള: പുത്തിക മൂഗുവിലെ അബൂബക്കർ സിദ്ധീഖിന്റെ കൊലപാതകത്തിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആൾക്കാരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ പല ഭാഗങ്ങളിലും ക്രിമിനൽ സംഘങ്ങൾ തളച്ചു വളരുന്നത് പോലീസിന്റെ നിഷ്ക്രീയ മൂലമാണെന്ന് യൂത്ത് ലീഗ് അഭിപ്രായപ്പവട്ടു. കഞ്ചാവ്, മയക്കുമരുന്ന്, രാത്രി കാല മണൽ കടത്ത്, വ്യാജ മദ്യവിൽപന, ചൂതാട്ടം, എന്നിവയെല്ലാം അധികാരികളുടെ കൺമുന്നിൽ അനായാസം നടക്കുമ്പോൾ പോലീസ് നോക്കികുത്തികളായി മാറുകയാണ്. ഇങ്ങനെ ക്രിമിനൽ സംഘങ്ങളെ വളരാൻ സഹായിച്ചത്.
സിദ്ധീഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചു എന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും ക്വട്ടേഷൻ നൽകിയ സംഘത്തെ കുറിച്ചും അന്വേഷിച്ചു നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം.പി ഖാലിദും,സെക്രട്ടറി ബി.എം മുസ്തഫയും ആവശ്യപ്പെട്ടു.