മുൻ മന്ത്രി ടി.ശിവദാസ മേനോൻ അന്തരിച്ചു

0
269

മുന്‍ധനമന്ത്രിയും മുതിര്‍ന്ന  സി.പി.എം നേതാവുമായ ടി.ശിവദാസമേനോന്‍(90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൂന്നുതവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു. 1987–1991ലും 1991–1996 വരെയും 1996 മുതൽ 2001വരെയും മലമ്പുഴയിൽനിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ വൈദ്യുതി–ഗ്രാമവികസനവകുപ്പു മന്ത്രിയായി. നിയമസഭയിൽ മന്ത്രിയായ ശേഷമാണു സത്യപ്രതിജ്ഞ ചെയ്തത്. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. 1996 മുതൽ2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ ഭവാനി അമ്മ 2003 ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻനായർ (മഞ്ചേരി).

മഞ്ചേരി കച്ചേരിപ്പടിയിൽ മരുമകനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) സി. ശ്രീധരൻനായരുടെ നീതി എന്ന വീട്ടിലായിരുന്നു താമസം. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ കുത്തകമുതലാളിമാരിൽനിന്നു സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത് തീരുമാനം എന്നും ഓർമിക്കപ്പെടും. മൂന്ന് തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായി. അധ്യാപകസംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശിവദാസമോനോൻ ഒരു കാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ചു. നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ളവ ആവേശം പാർട്ടിയുടെ കരുത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here