എസ്എല്‍സി പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ വിനോദയാത്രാ പദ്ധതിയുമായി ഒരു പഞ്ചായത്ത്. മലപ്പുറത്തെ വളാഞ്ചേരിക്കടുത്തുള്ള മാറാക്കര പഞ്ചായത്താണ് ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ജയിക്കാനായി തോറ്റവര്‍ക്കൊപ്പം’ എന്ന പേരിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷയില്‍ പരാജയപ്പെട്ട കുട്ടികളെയും കൊണ്ട് ഒരു ദിവസത്തെ വിനോദയാത്രയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വെങ്ങാടുള്ള വാട്ടര്‍തീം പാര്‍ക്കിലേക്കാണ് യാത്ര. വിദ്യാര്‍ത്ഥികള്‍ക്ക് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് ലഭ്യമാക്കും.
മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാന്‍ പ്രത്യേക ഗെയിമുകളും ഒരുക്കും.വിനോദയാത്രയ്ക്ക് കൊണ്ടുപോകുന്ന കുട്ടികളുടെ പേര് വിവരങ്ങളോ ചിത്രമോ പരസ്യപ്പെടുത്തില്ല.
വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കുട്ടികള്‍ ആരോക്കെയാണെന്ന് കണ്ടെത്തുക. ഈ പഞ്ചായത്തിലെ കുട്ടികളെ മാത്രമേ വിനോദയാത്രയില്‍ പങ്കെടുപ്പിക്കുകയുള്ളൂ. 20 വാര്‍ഡുകളാണ് മാറാക്കര പഞ്ചായത്തിലുള്ളത്.