ന്യൂഡല്‍ഹി: ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനത്തെത്തുടര്‍ന്ന് വിവാദത്തിലായ ഷോട്ട് ബോഡി പെര്‍ഫ്യൂം പരസ്യം പിന്‍വലിക്കാന്‍ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശം. ജൂണ്‍ മൂന്നിനാണ് ലെയര്‍ ഷോട്ട് പെര്‍ഫ്യൂം പരസ്യം യൂട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്‌ലോഡ് ചെയ്തത്. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോയുടെ കാഴ്ചക്കാര്‍ പത്ത് ലക്ഷം പിന്നിട്ടിരുന്നു. എന്നാല്‍ ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യം എന്ന ഗുരുതര വിമര്‍ശനമാണ് ഉയര്‍ന്നത്.
Home Latest news ബലാത്സംഗ മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, വിവാദമായ പെര്‍ഫ്യൂം പരസ്യം പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം