ദില്ലി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗ് തിരയുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തിനാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭഗവത് ചോദിച്ചു.
ചരിത്രം ആർക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ ഉണ്ടാക്കിയതല്ല അത്, സംഭവിച്ചതാണ്. ഓരോ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതി എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കണം. അതിനെ ചോദ്യം ചെയ്യരുത്.
ഇസ്ലാം ആക്രമണകാരികൾ വഴിയാണ് രാജ്യത്ത് എത്തിയത്. അക്രമണത്തിൽ ദേവസ്ഥാനങ്ങൾ തകർത്തത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യം
രാമക്ഷേത്ര നിര്‍മാണത്തോടെ ഇനി പ്രക്ഷോഭങ്ങളില്ലെന്നും മോഹന്‍ ഭാഗവത്.