ബെയ്ജിങ്: കോവിഡ് മാനദണ്ഡം ലംഘിച്ച് യുവാവ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ഒരുപ്രദേശം ഒന്നടങ്കം ക്വാറന്റൈനില്‍. ചൈനയിലെ ബെയ്ജിങിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് 40കാരന്‍ ഹോം ഐസോലേഷനില്‍ നിന്ന് പുറത്തിറങ്ങിയത്. ഇതേതുടര്‍ന്ന് പ്രദേശത്തുള്ളവരെ 5000ലധികം ഭരണകൂടം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
ബെയ്ജിങിലും ഷാങ്ഹായിലും കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച യുവാവ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്. മെയ് മാസം 23ന് കോവിഡ് ബാധിത പ്രദേശത്തുള്ള ഷോപ്പിങ്ങ് പ്ലാസയില്‍ പ്രവേശിച്ചതിനാല്‍ ഇയാളോട് ഹോം ഐസോലേഷനില്‍ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരിശോധനാഫലം പുറത്തുവരുന്നതിന് മുന്‍പ് ഇയാളും ഭാര്യയും പലതവണ പുറത്തിറങ്ങുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍പ്പിട സമുച്ചയത്തില്‍ താമസിക്കുന്ന 258 പേരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. കൂടാതെ പ്രദേശത്ത് താമസിച്ചിരുന്ന 5000ത്തിലധികം ആളുകളോട് വീട്ടില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശം നല്‍കി. ഒമൈക്രോണ്‍ വകവേദത്തിന്റെ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.