മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ തടയാൻ നടപടി ശക്തമാക്കും

0
223

മഞ്ചേശ്വരം: പോലീസ് സ്റ്റേഷൻ പരിധിയിൽ കളവും മറ്റ്‌ കുറ്റകൃത്യങ്ങളും തടയാൻ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും സഹകരിപ്പിച്ച് പട്രോളിങ് നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം ചേർന്നു. കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനംചെയ്തു. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സന്തോഷ്‌കുമാർ അധ്യക്ഷനായി. വിവിധ പ്രദേശങ്ങളിൽനിന്നും പങ്കെടുത്ത ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ സംസാരിച്ചു. മഞ്ചേശ്വരം പ്രൊബേഷനറി എസ്.ഐ. രജിത്‌കുമാർ സംസാരിച്ചു. കളവും മറ്റ്‌ കുറ്റകൃത്യങ്ങളും തടയാൻ പോലീസുമായി യോജിച്ച്‌ പ്രവർത്തിക്കാൻ യോഗത്തിൽ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here