കെ റെയിൽ കുറ്റികൾ നിർമ്മിച്ചവർക്ക് ഇതുവരെ കാശ് കൊടുത്തില്ല, വിളിച്ചിട്ട് അധികൃതർ ഫോണെടുക്കുന്നില്ലെന്ന് കമ്പനി

0
219

തിരുവനന്തപുരം: ജിയോ ടാഗിംഗ് നടത്തി നിശ്ചയിച്ച അലൈൻമെന്റ് പ്രകാരം നടത്തി വന്ന കല്ലിടലിന് പകരമാണ് ജി.പി.എസ് മാർക്കിംഗ് നടത്താൻ ഉദ്യോഗസ്ഥ സംഘം ഇനി വീടുകളിലെത്തുന്നതെന്ന് കെ-റെയിൽ വ്യക്തമാക്കി. ഇവരുടെ കൈവശമുള്ള മൊബൈൽ ഡിവൈസിലൂടെ (മൊബൈൽ ഫോണല്ല) പുരയിടത്തിന്റെ ഏതുഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിത്തരും.

ഇവർക്കൊപ്പം സാമൂഹ്യാഘാത പഠന സംഘവും ഉണ്ടാവും. കല്ലു നോക്കി സ്ഥലത്ത് എത്തി പഠനം നടത്താനായിരുന്നു മുൻ തീരുമാനം. അതില്ലാത്തതുകൊണ്ടാണ് രണ്ടുകൂട്ടരും ഒരുമിച്ച് എത്തുന്നത്. മൊബൈൽ ഡിവൈസിലൂടെ കാണുന്ന അലൈൻമെന്റിൽ നിന്ന് ഒരു മീറ്റർ വരെ മാറ്റം ഉണ്ടാവാം.

ഭൂമി ഏറ്റെടുക്കാനുള്ള അതിരല്ലാത്തതിനാൽ ഈ വ്യത്യാസം പ്രശ്നമാവില്ല. എന്നാൽ, കൃത്യതയോടെ അലൈൻമെന്റ് നിശ്ചയിക്കാൻ കഴിയുന്നത് ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ഡി.ജി.പി.എസ്) വഴിയാണ്. ഇതും ഉപയോഗപ്പെടുത്തും. ഒരു പ്രദേശത്ത് ഏതെങ്കിലും ഒരു സംവിധാനമേ ഉപയോഗിക്കൂ. രണ്ടായാലും ഉദ്യോഗസ്ഥർ വീടുകളിലെത്തും.

രണ്ടാമത്തെ സംവിധാനം പ്രവർത്തിക്കുന്നത് ഭൂമിയുടെ അക്ഷാംശവും രേഖാംശവും കൃത്യമായി അറിയുന്ന അഞ്ച് ഉപഗ്രഹങ്ങളിലൂടെയാണ്. ഇതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ ഒരു സബ് സ്റ്റേഷൻ വേണ്ടിവരും. ഒരു സ്ഥലത്ത് വയ്ക്കുന്ന സബ് സ്റ്റേഷന്റെ ഇരു വശങ്ങളിലേക്കുമുള്ള അഞ്ചു കിലോ മീറ്റർ വരെയുള്ള അലൈൻമെന്റ് വീടുകളിലേക്ക് കൊണ്ടുവരുന്ന മൊബൈൽ ഡിവൈസിൽ കൃത്യമായി അറിയാനാവും. രണ്ടു ദിശയിലേയും അലൈൻമെന്റ് മാർക്കു ചെയ്തു കഴിഞ്ഞാൽ, സബ് സ്റ്റേഷൻ പത്തുകിലോമീറ്റർ അപ്പുറത്തേക്ക് മാറ്റും. വീണ്ടും അതിന്റെ ഇരുദിശയിലേയും അഞ്ചുകിലോമീറ്റർ വീതം അടയാളപ്പെടുത്തും.

`ജി.പി.എസ് മാർക്കിംഗ് നടത്താനുള്ള ഉപകരണങ്ങളെല്ലാം കെ-റെയിലിനുണ്ട്. പരിസ്ഥിതി ആഘാത പഠനം കാലവർഷം കഴിഞ്ഞാലുടൻ പൂർത്തിയാവും”.

– വി. അജിത്കുമാർ, എം.ഡി, കെ-റെയിൽ

പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കും

 മേഖലയിലെ ജനങ്ങളുടെ കൂടി അഭിപ്രായം കേട്ടശേഷം സാമൂഹ്യാഘാത പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കും.

 തദ്ദേശസ്ഥാപന തലത്തിൽ ചർച്ച നടത്തിയും വിദഗ്ദ്ധസമിതിയുടെ അഭിപ്രായങ്ങൾ വിലയിരുത്തിയും ഭൂമിയേറ്റെടുക്കുന്നതിന് ഉത്തരവിറക്കും.

 കെ​-​റെ​യി​ൽ​ ​കു​റ്റി​ക്ക് അ​ഞ്ഞൂ​റാ​യി​;​ ​അ​നാ​ഥ​മാ​യി

സി​ൽ​വ​ർ​ലൈ​ൻ​ ​ക​ല്ലി​ട​ലി​ന് ​സ​ർ​ക്കാ​ർ​ ​ത​ന്നെ​ ​വി​ല​ങ്ങി​ട്ട​തോ​ടെ​ ​അ​തി​ര​ട​യാ​ള​ക്ക​ല്ലു​ക​ൾ​ക്കാ​യി​ ​കു​റ്റി​ക​ൾ​ ​നി​ർ​മ്മി​ച്ച​ ​ചെ​റു​കി​ട​ ​ക​മ്പ​നി​ ​പെ​രു​വ​ഴി​യി​ലാ​യി.​ ​ഇ​രു​മ്പ് ​അ​ച്ച്,​ ​ക​മ്പി,​ ​സി​മ​ന്റ് ​എ​ല്ലാം​ ​കൂ​ടി​ ​ഒ​രു​ ​കു​റ്റി​ ​നി​ർ​മ്മി​ക്കാ​ൻ​ 500​ ​രൂ​പ​ ചെ​ല​വ് ​വ​രും.​ ​ഇ​നി​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്ക​ൽ​ ​ന​ട​ന്നാ​ൽ​ ​മാ​ത്ര​മേ​ ​ക​ല്ലി​ന്റെ​ ​ആ​വ​ശ്യമുള്ളൂ.

ക​ണ്ണൂ​ർ​ ​ഏ​ച്ചൂ​രി​ലെ​ ​ശി​ൽ​പ്പി​ ​ക​ൺ​സ്ട്ര​ക്‌​‌​ഷ​ൻ​സാ​ണ് ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട്,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ൾ​ക്കാ​യി​ ​കു​റ്റി​ക​ൾ​ ​നി​ർ​മ്മി​ച്ച​ത്.​ ​ആ​റാ​യി​ര​ത്തോ​ളം​ ​കു​റ്റി​ക​ളാ​ണ് ​ഇ​വി​ടെ​ ​കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.​ ​പ​ഴ​യ​ങ്ങാ​ടി​യി​ലെ​ ​കോ​ൺ​ട്രാ​ക്ട​ർ​ക്ക് ​വേ​ണ്ടി​ ​സ​ബ് ​കോ​ൺ​ട്രാ​ക്‌​‌​ടാ​യാ​ണ് ​ഇ​വ​ർ​ ​കു​റ്റി​ക​ൾ​ ​നി​ർ​മ്മി​ച്ച​ത്.

8000​ ​കു​റ്റി​ക​ൾ​ക്കാ​ണ് ​ക​രാ​റാ​യ​ത്.​ ​പ​ത്ത് ​ജോ​ലി​ക്കാ​രെ​യും​ ​നി​യോ​ഗി​ച്ചു.​ ​മു​ഴു​വ​ൻ​ ​കു​റ്റി​ക​ളും​ ​നി​ർ​മ്മി​ച്ചു.​ 2000​ ​കു​റ്റി​ക​ൾ​ ​മാ​ത്ര​മാ​ണ് ​കൊ​ണ്ടു​പോ​യ​ത്.​ 30​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​കി​ട്ടാ​നു​ണ്ട്.​ ​ചെ​റി​യ​ ​തു​ക​ ​മാ​ത്ര​മാ​ണ് ​ഇ​വ​ർ​ക്ക് ​ന​ൽ​കി​യ​ത്.​ ​പ​ണം​ ​ത​ര​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​നി​ര​വ​ധി​ ​ത​വ​ണ​ ​വി​ളി​ച്ചെ​ങ്കി​ലും​ ​അ​ധി​കൃ​ത​ർ​ ​ഫോ​ൺ​ ​എ​ടു​ത്തി​ല്ലെ​ന്ന് ​മാ​നേ​ജ​ർ​ ​എ​സ്.​ ​എ​ൻ.​ ​സു​നി​ൽ​ബാ​ബു​ ​പ​റ​ഞ്ഞു.​ ​തെ​ക്ക​ൻ​ ​ജി​ല്ല​ക​ൾ​ക്കാ​യി​ ​കു​റ്റി​ക​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ ​ക​രാ​ർ​ ​ന​ൽ​കി​യ​ത് ​കോ​യ​മ്പ​ത്തൂ​രി​ലെ​ ​മ​റ്റൊ​രു​ ​സ്വ​കാ​ര്യ​ക​മ്പ​നി​യ്ക്കാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here