‘മയക്കുമരുന്ന് വില്‍പ്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടണം’; പൊലീസ് ഉന്നതതല യോഗത്തില്‍ ശുപാര്‍ശ

0
280

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് പൊലീസ് ഉന്നതതല യോഗത്തില്‍ ശുപാര്‍ശ. മയക്കുമരുന്ന് വില്‍പ്പനയിലൂടെ സമ്പാദിച്ച സ്വത്ത് വകകളാണ് കണ്ടുകെട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇത്തരത്തില്‍ നടപടി സ്വീകരിച്ചാല്‍ മാത്രമെ ഇടപാടുകള്‍ ഇല്ലാതാക്കാനാകൂ എന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിന് നിയമ സാധുതയുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി. പൊലീസ് മേധാവി അനില്‍ കാന്തിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എഡിജിപിമാരും ഐജിമാരും പങ്കെടുത്തു.

അതേസമയം പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞതായി യോഗം വിലയിരുത്തി. ഇത്തരം കേസുകളില്‍ കര്‍ശന നടപടിയെടുക്കാനും, ഉദ്യോഗസ്ഥര്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ആവശ്യമുയര്‍ന്നു. കൊലപാതക കേസുകള്‍ കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞതായും യോഗം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here