പെട്രോളിനും ഡീസലിനും പിന്നാലെ അടിവസ്ത്രങ്ങൾക്കും വില വർധിക്കുന്നു; കാരണം ഇത്

0
339

രാജ്യത്ത് ഭൂരിഭാഗം സാധനങ്ങളുടെയും വില കുത്തനെ ഉയരുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നത് അനുദിനം ജനജീവിതത്തെ ദുസ്സഹമാക്കികൊണ്ടിരിക്കുന്നു. ഇതിനെല്ലാമൊപ്പം കനത്ത അടിയെന്നപോലെ ഇപ്പോൾ അടിവസ്ത്രങ്ങളുടെ (vests and briefs) വിലയും വർധിക്കുന്നു. കോട്ടൺന്റെ വില വർധിച്ചതാണ് അടിവസ്ത്രങ്ങളുടെ വില ഉയരാൻ കാരണം.

കോട്ടൺന്റെ നൂൽ വില (yarn price) കിലോഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇതിനെ തുടർന്ന് വിപണിയിൽ നിന്നും നേരിടുന്ന നഷ്ടം നികത്താനായാണ് നിർമ്മാതാക്കൾ വില വർധിപ്പിക്കുന്നത്. 15 ശതമാനത്തോളം വില വർധിപ്പിക്കാനുള്ള നീക്കം  സൗത്ത് ഇന്ത്യൻ ഹോസിയറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആരംഭിച്ചു കഴിഞ്ഞു.

അടിവസ്ത്രങ്ങളുടെ നിരക്ക്  10 മുതൽ 15 വരെ വർധിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് എ സി ഈശ്വരൻ പറഞ്ഞു. നിലവിൽ പുരുഷൻമാരുടെ അടിവസ്ത്രങ്ങൾക്ക് 50 മുതൽ വിലയുണ്ട്. പരുത്തി വില കുതിച്ചുയരുന്നതിനാൽ വസ്ത്ര വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്. സമീപകാലത്ത് നൂൽ വിലയിൽ വലിയ വർധനവാണ് ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അടിവസ്ത്രങ്ങളുടെ വില വർധിപ്പിക്കുന്നത് നിലവിൽ നിർമ്മാതാക്കളുടെ ലാഭം വര്ധിപ്പിക്കാനല്ല എന്നും നഷ്ടം വരുന്നതിൽ നിന്നും കരകയറാൻ മാത്രമാണെന്നും എ സി ഈശ്വരൻ വ്യക്തമാക്കി.

മൺസൂൺ സീസണിൽ കോട്ടൺ അടിവസ്ത്രങ്ങൾക്ക് വൻ ഡിമാൻഡാണ്. പ്രത്യേകിച്ച് പുരുഷന്മാരുടെ അടിവസ്ത്രത്തിന്.  മൺസൂൺ സീസൺ വരാനിരിക്കെ അടിവസ്ത്രങ്ങളുടെ വില വർധിക്കുന്നത് സാധാരക്കാർക്കുള്ള  കനത്ത പ്രഹരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here