ഓരോ ദിവസങ്ങൾ കഴിയുന്തോറും ലിംഗം വലുതായി വരുന്നത് 24 കാരനായ ജോൺ ശ്രദ്ധിച്ചു. ലിംഗം വീർക്കുകയും സഹിക്കാനാവാത്ത വേദനയും അനുഭവപ്പെട്ടിരുന്നുവെന്നും ഉടൻ തന്നെ ആശുപത്രിയിൽ പോവുകയും ആയിരുന്നു.
‘ലിംഗം ഓരോ ദിവസം കഴിയുന്തോറും വലുതാകുന്നത് അനുഭവപ്പെട്ടു. ആശപത്രിയിൽ എത്തിയപ്പോൾ ഇരട്ടി വലിപ്പമായി…’- ജോൺ പറഞ്ഞു. ഹാരിസ് ഹെൽത്ത് സിസ്റ്റം ബെൻ ടൗബ് ഹോസ്പിറ്റൽ ജനറൽ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. നിലാംഗ് പട്ടേലാണ് പരിശോധിച്ചത്.
ലിംഗത്തിന്റെ അഗ്രഭാഗത്ത് രക്തയോട്ടം നിലച്ചിരിക്കുകയാണ്. ഇതിലെ കേട് സംഭവിച്ച ടിഷ്യു ബാക്ടീരിയ അണുബാധയ്ക്ക് കാരണമാകുമെന്നും ഡോക്ടർ പറഞ്ഞു. അലർജി, ലൈംഗിക ബന്ധത്തിൽ നിന്നുള്ള പരിക്ക്, മോശം ശുചിത്വം, അണുബാധ തുടങ്ങിയ കാരണങ്ങൾ കൊണ്ടാകാം ലിംഗം വീർത്തതെന്നാണ് കരുതിയതെന്നും ജോൺ പറഞ്ഞു.
രണ്ടാഴ്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് ജോൺ പറഞ്ഞു. ലിംഗത്തിൽ കഠിനമായ വേദന അനുഭവപ്പെട്ടതിനാൽ വേദന കുറയ്ക്കാൻ ചില മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പെനൈൽ ഡ്രെയിനേജ് (penile drainage) ചെയ്യുന്നത് ലിംഗത്തിൽ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും ഡോ.നിലാംഗ് പറഞ്ഞു.
ഡോക്ടർ അനസ്തേഷ്യ നൽകി ലിംഗത്തിന് ചുറ്റും മരവിപ്പിച്ചു. ശേഷം ലിംഗത്തിലെ അധിക ഫ്ലൂയിഡ് ഡോക്ടർ നീക്കം ചെയ്തു. ഫ്ലൂയിഡ് പൂർണമായി മാറ്റിയപ്പോൾ ലിംഗം സാധാരണനിലയിലെത്തിയെന്ന് ജോൺ പറഞ്ഞു. ഡിസ്കവറി പ്ലസിലെ റിയാലിറ്റി സീരീസിലെ “ദിസ് കേം ഔട്ട് ഓഫ് മി” (This Came Out of Me) എന്ന ഷോയിലാണ് ജോൺ ഇക്കാര്യം വെളിപ്പെടുത്തിയത്.