റെക്കോർഡ് ഇടിവിൽ സ്വർണവില; ഇന്ന് കുറഞ്ഞത് രണ്ട് തവണ

0
177

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവന് സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇന്ന്  രണ്ടാം തവണയാണ് സ്വർണവില കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്ന് രാവിലെ സ്വർണ വിലയിൽ 120 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം വീണ്ടും സ്വർണവില കുറയുകയാണുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 100 രൂപയുടെ കുറവാണ് വീണ്ടും ഉണ്ടായത്. ഇന്ന് 15 രൂപ ആദ്യം കുറഞ്ഞിരുന്നു. മണിക്കൂറുകൾക്ക് ശേഷം വീണ്ടും 100 രൂപയുടെ ഇടിവുണ്ടാകുകയായിരുന്നു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4740 രൂപയായി.

കഴിഞ്ഞ ഒരാഴ്ചയായി ഇടിഞ്ഞ സ്വർണവില ഇന്നലെ ഉയർന്നിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും  രണ്ടാം തവണ കുറഞ്ഞു. 85 രൂപയാണ് വീണ്ടും ഇന്ന് കുറഞ്ഞത്. ഇന്ന് രാവിലെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില 3915 രൂപയായി.

അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന ഏകദിന വിൽപന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഇന്ന് വില കുറച്ചത് എന്ന് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 70 രൂപയാണ്. ഈ ആഴ്ചയിൽ ഇതുവരെ സ്വർണവില കുത്തനെ ഇടിക്കുകയായിരുന്നു.. ഇടവേളകളിൽ കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്നലെ മാത്രമാണ് കൂടിയത്. ഏപ്രിൽ 23 ശനിയാഴ്ച  240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളിൽ സ്വർണവില കൂപ്പുകുത്തുകയായിരുന്നു. ഏപ്രിൽ 24 നും 25 നും മാറ്റമില്ലാതെ തുടർന്നതിന് ശേഷം 26 ന് സ്വർണവില വീണ്ടും ഇടിഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇന്നലെ മാറ്റമില്ലാതെ സ്വർണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 1040 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ഒരാഴ്ചയായി സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here