കേന്ദ്ര ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 5744 പേര്‍ക്കുമാത്രം അവസരം

0
237

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റിയുടെ ക്വാട്ടയാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് ഇത്തവണ 5744 പേര്‍ക്കുമാത്രമായിരിക്കും അവസരം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്കായിരിക്കും അവസരം ലഭിക്കുക. ഈ മാസം 26നും 30നും ഇടയിലായിരിക്കും നറുക്കെടുപ്പ് നടക്കുക.
ഇന്ത്യയില്‍ നിന്ന് ഇത്തവണ 80,000 പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനം നടത്താനാകുമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റ എ.പി അബ്ദുളളക്കുട്ടി ഇന്ന് വ്യക്തമാക്കിയത്. കേരളത്തില്‍ കൊച്ചിയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രമെന്നും കോഴിക്കോട് എംബാര്‍ക്കേഷന്‍ കേന്ദ്രം ഉടനുണ്ടാകില്ലെന്നും എ.പി അബ്ദുളളക്കുട്ടി പറഞ്ഞിരുന്നു. രാജ്യത്ത് നിലവില്‍ പത്ത് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണുള്ളത്.

ഹജ്ജ് കമ്മിറ്റി നിയമം വകുപ്പ് നാലിലെ ഉപവകുപ്പ് നാല്(സി)അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here