‘കുഞ്ഞാലിക്കുട്ടി കിങ് മേക്കര്‍’; ലീഗിനെ ക്ഷണിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: ഇ പി ജയരാജന്‍

0
275

കണ്ണൂർ: ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിം​ഗ് മേക്കർ ആണ്. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇപി ജയരാജൻ വ്യക്തമാക്കി. ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് അവർ ആലോചിക്കട്ടെ. ലീഗില്ലെങ്കിൽ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന ഭയമാണ് കോൺഗ്രസിനെന്നും ഇ പി ജയരാജൻ വിമർശിച്ചു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും. ഇന്ത്യയില്‍ ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമാണ് അതിനുളള നടപടി സ്വീകരിക്കും. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടും. കൂടുതല്‍ ബഹുജന പിന്തുണയുളള പ്രസ്ഥാനമാകും. അതൊരു മഹാമനുഷ്യ പ്രവാഹമായിരിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.

ഇടതു മുന്നണിയിലേക്ക് വരണമെന്ന് പലര്‍ക്കും തോന്നിതുടങ്ങിയിട്ടുണ്ട്. പിസി ചാക്കോ ഇപ്പോള്‍ എന്‍സിപിയിലാണ്. പ്രാദേശികമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിട്ടുവരുന്നുണ്ടെങ്കില്‍ അവരേയും ഞങ്ങള്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കും ഇപി ജയരാജൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here