കഅബയുടെ ഉപരിതലം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും അഞ്ച് സ്മാര്‍ട്ട് വാക്വം ക്ളീനറുകള്‍

0
236

മക്ക: വിശുദ്ധ കഅബയുടെ ഉപരിതലം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും അഞ്ച് സ്മാര്‍ട്ട് വാക്വം ക്ളീനറുകള്‍ മക്കയിലെ വിശുദ്ധ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും സജജീകരിച്ച് ഹറം കാര്യാലയം. 20 മിനുട്ടിനുള്ളില്‍ കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്നതാണ് സ്മാര്‍ട്ട് വാക്വം ക്ളീനറുകള്‍. കഅബയുടെ ഉപരിതലം അണുവിമുക്തമാക്കുന്നതിന് സ്മാര്‍ട്ട് വാക്വം ഉപകരിക്കുമെന്ന് ഹറം കാര്യാലയ സേവന, ഫീല്‍ഡ് അഫയേഴ്സ്, പരിസ്ഥിതി സംരക്ഷണം ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ മുസ്ലിഹ് അല്‍-ജാബിരി പറഞ്ഞു.

ഏറ്റവും പുതിയ ക്ലീനിംഗ് ടെക്നോളജി ഉപയോഗിച്ച് സ്വമേധയാ പ്രവര്‍ത്തിക്കുന്നതാണ് സ്മാര്‍ട്ട് വാക്വം ക്ളീനര്‍. സ്മാര്‍ട്ട് വാക്വം ക്ളീനര്‍ ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂര്‍ വരെ സമയമെടുക്കും. അതിന്റെ ബാറ്ററി പവര്‍ തുടര്‍ച്ചയായ മൂന്ന് മണിക്കൂര്‍ സമയം പ്രവൃത്തിക്കാന്‍ ശേഷി ഉള്ളതാണ്. മൂന്ന് മണിക്കൂറിനുള്ളില്‍ 180 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ കഅബയുടെ ചുറ്റളവില്‍ ഉപരിതലം വൃത്തിയാക്കാനും അണുവിമുക്തമാക്കാനും സ്മാര്‍ട്ട് വാക്വംകൊണ്ട് സാധിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാപ്പിംഗ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹൈബ്രയ്ഡ് വാക്വം, മോപ്പ് എന്നിവയും അടങ്ങിയതാണ് ക്ളീനര്‍. ഈ ആധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും മാര്‍ബിളിന്റെ ഗുണനിലവാരം സംരക്ഷിക്കാനും അഴുക്ക് നീക്കം ചെയ്യാനും കഅബയെ പ്രത്യേകിച്ച് ഹറം ശുദ്ധീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

ദൈവത്തിന്റെ വിശുദ്ധ ഭവനം ശുദ്ധീകരിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ നല്‍കാന്‍ ഹറം കാര്യാലയം താല്‍പ്പര്യപ്പെടുന്നതായി പ്രസിഡന്‍സി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ മുസ്ലിഹ് അല്‍-ജാബിരി പറഞ്ഞു. സാങ്കേതികവിദ്യകള്‍ ചുമതലകള്‍ വേഗത്തിലാക്കാന്‍ സഹായിക്കും. എല്ലാ ജീവനക്കാരും സ്പെഷ്യലിസ്റ്റുകളും പുണ്യഭവനങ്ങളെയും സന്ദര്‍ശകരെയും സേവിക്കാന്‍ പരിശീലനം സിദ്ധിച്ചവരാണ്. സേവനങ്ങളും പരിശ്രമങ്ങളും ഇരു ഹറം കാര്യാലയ മേധാവി ഷെയ്ഖ് അബ്ദുല്‍റഹ്മാന്‍ അല്‍-സുദൈസിന്റെ മേല്‍നോട്ടത്തിനും മാര്‍ഗനിര്‍ദേശത്തിനും അനുസൃതമാണ്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളായാണ് നടത്തിവരുന്നത്. ആദ്യഘട്ടം നനഞ്ഞ തുണികൊണ്ട് കഅബയുടെ ഉപരിതലം തൂത്തുവാരുകയും പൊടിയും പക്ഷി കാഷ്ഠവും നീക്കം ചെയ്യുകയും ചെയ്യുകയുമാണ്. തുടര്‍ന്ന് ഉപരിതലം മുഴുവന്‍ തുടയ്ക്കുന്നു. കിസ്വ ഹോള്‍ഡര്‍, മതില്‍, കഅബയുടെ അടുത്തുള്ള ഭിത്തികള്‍, പുറത്ത് നിന്ന് മേല്‍ക്കൂര വാതില്‍ എന്നിവ തുടയ്ക്കുകയും ചെയ്യുന്നു.

ജനറല്‍ പ്രസിഡന്‍സി നല്‍കുന്ന ആധുനിക ഉപകരണങ്ങള്‍ വൃത്തിയാക്കുവാന്‍ ഉപയോളപ്പെടുത്തുന്നുണ്ട്. ഉപരിതലത്തില്‍ വെള്ളം തളിച്ച് ഒരിക്കല്‍ കൂടി തുടക്കും. തുടര്‍ന്ന് ഉണങ്ങാന്‍ അനുവദിക്കും. ഒടുവില്‍, സ്വാഭാവിക റോസ് വാട്ടര്‍ ഉപയോഗിച്ച് തളിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here