ആറ് വർഷത്തിനിടെ കൈക്കൂലിക്കേസിൽപെട്ടത് 134 സർക്കാർ ജീവനക്കാർ; അഴിമതിക്ക് മുന്നിൽ റവന്യു വകുപ്പ്

0
142

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് വ‍ർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സർക്കാർ ഉദ്യോഗസ്ഥർ. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ കൂടുതലും. 18 പൊലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടി.

സർക്കാർ സേവനങ്ങൾക്കായി ഓഫീസുകളെ സമീപിച്ചവരിൽ നിന്നാണ് പലരും കൈക്കൂലി വാങ്ങിയത്. കരംമടക്കാനും ഭൂമി തരമാറ്റാനും സർട്ടിഫിക്കറ്റകള്‍ക്കുമായി റവന്യൂ ഓഫീസുകളിലെത്തിയവർനിന്നും കൈക്കൂലി വാങ്ങി 31 ഉദ്യോഗസ്ഥരെയാണ് വിജിലൻസ് കൈയോടെ പിടികൂടിയത്. പ്യൂണ്‍ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ പിടിയിലായത്. തൊട്ടുതാഴെ അഴിമതിക്കാർ കുരുങ്ങിയത് പൊലീസിലാണ്. 18 പൊലീസുകാരെ വിജിലൻസ് കൈയോടെ പൊക്കി.

നഗരകാര്യവകുപ്പാണ് കൈക്കൂലിക്കാര്യത്തിൽ തൊട്ടുപന്നിൽ, 15 പേർ. പഞ്ചായത്തിൽ എട്ടുപേരും ആരോഗ്യവകുപ്പിലെ ഏഴുപേരാണ് പിടിയിലായത്. മുമ്പൊരിക്കലും പി ആർ ഡി ഉദ്യോഗസ്ഥർ കൈക്കൂലിയുമായി പിടിയിലായിട്ടില്ല. എന്നാൽ ഒരു കാരാറുകാരനിൽ നിന്നും പണം വാങ്ങുന്നതിനിടെ പിആർഡിയിലെ ഒരു ഉന്നതഉദ്യോഗസ്ഥനും പിടിയിലായി.പാലക്കാടും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ പിടിയിലായത്. 15 പേർ വീതമാണ് ഇവിടെ പിടിയിലായത്. ആലപ്പുഴയിലും എറണാകുളത്തും 12 പേരും ഇടുക്കിയിലും കണ്ണൂരും തിരുവനന്തപുരത്തും 11 പേരും പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here