സംസ്ഥാനത്ത് എച്ച്പി പമ്പുകളിൽ പെട്രാൾ, ഡീസൽ ക്ഷാമം അതിരൂക്ഷം

0
178

കൊച്ചി: സംസ്ഥാനത്ത് എച്ച്പി പമ്പുകളിൽ പെട്രാൾ, ഡീസൽ ക്ഷാമം അതിരൂക്ഷം. കുടിശ്ശിക തുക മുഴുവൻ കൊടുത്ത് തീർക്കാനും വീണ്ടും ഇന്ധനം കിട്ടാനായി മുൻകൂർ പണം അടക്കാനും ആവശ്യപ്പെട്ടതോടെയുണ്ടായ പ്രതിസന്ധിയാണ് നിലവിലെ ഇന്ധന ക്ഷാമത്തിന് കാരണമെന്ന് ഡീലർമാർ പറയുന്നു. പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് പോകേണ്ടി വരുമെന്നാണ് ഡീലർമാരുടെ നിലപാട്.

ഇക്കഴിഞ്ഞ മാർച്ച് 25 മുതൽ ഈ രീതി പെട്ടെന്ന് നിർത്തുകയും ഡീലർമാരോട് കുടിശ്ശിക മുഴുവൻ കൊടുത്ത് തീർത്ത് സീറോ ബാലൻസ് ആക്കിയതിന് ശേഷം വീണ്ടും ഇന്ധനം കിട്ടുന്നതിനായി മുൻകൂറായി പണം അടക്കണമെന്നും ആവശ്യപ്പെട്ടു. യാതൊരു മുന്നറിയിപ്പും നൽകാതെയുള്ള കമ്പിനിയുടെ തീരുമാനം ഡിലർമാർക്ക് ഇരുട്ടടിയായി.  ഇതോടെ ഇന്ധനം കിട്ടാതെ സംസ്ഥാനത്തെ പല പമ്പുകളും അടച്ചിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ഒന്നരക്കോടി മുതൽ താഴേക്ക് ഇരുപത് ലക്ഷം വരെ കടമുള്ളവർ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഡീലർമാർ പറയുന്നത്. കടം കൊടുക്കുന്നതിനായി എച്ച്പിസിഎൽ കമ്പനി ഈടാക്കിയ പതിനെട്ട് ശതമാനം പലിശ കൊടുത്ത ഡിലർമാർക്കാണ് നിലവിൽ ഇന്ധനം കിട്ടാത്ത അവസ്ഥയുണ്ടായിരിക്കുന്നെതന്ന് ഈ രംഗത്തുള്ളവർപറയുന്നു

കുടിശ്ശിക കൊടുതത് തീർക്കാൻ തയ്യാറായിട്ടും ചില ഡീലർമാർക്ക് ഇന്ധനം കിട്ടുന്നില്ലെന്നും പരാതിയുണ്ട്. ദിവസേനയുള്ള വിലക്കയറ്റം മുന്നിൽ കണ്ട് മനപൂർവ്വം ക്ഷാമം സൃഷ്ടിക്കുന്നതാണോ എന്ന് സംശമുള്ളതായും ഡീലർമാർ പറയുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ അതാത് ജില്ല കളക്ടർമാരെ സമീപിക്കാൻ ഒരുങ്ങുകയാണ് ഡീലർമാർ. സ്ഥലം എംപിമാർക്കും പരാതി നൽകുമെന്ന് ഡീലർമാർ അറിയിച്ചു. ഒരാഴ്ചക്കകം പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സമരമടക്കമുള്ള കാര്യങ്ങളും ആലോചിക്കും

LEAVE A REPLY

Please enter your comment!
Please enter your name here