പോലീസ് പിടിച്ചെടുത്ത 59 ടണ്‍ ബീഫ് കാണാതായി, അവശേഷിച്ചത് രണ്ടുടണ്‍മാത്രം; അന്വേഷണം പ്രഖ്യാപിച്ചു

0
317

ബെംഗളൂരു: കലബുറഗിയില്‍ പോലീസ് പിടിച്ചെടുത്ത 59 ടണ്‍ ബീഫ് കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ നന്ദൂര്‍ വ്യവസായമേഖലയിലെ താജ് കോള്‍ഡ് സ്റ്റോറേജില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 61 ടണ്‍ ബീഫ് പിടിച്ചെടുത്തതില്‍ 59 ടണ്‍ ആണ് കാണാതായത്.

പിടിച്ചെടുത്ത ശേഷം സൂക്ഷിച്ചിരുന്ന കോള്‍ഡ് സ്റ്റോറേജില്‍നിന്നുതന്നെയാണ് ബീഫ് നഷ്ടപ്പെട്ടത്. പോലീസുകാര്‍തന്നെയാണ് ബീഫ് കാണാതയതിനു പിന്നിലെന്ന് സംശയമുണ്ട്.

ബീഫ് നശിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടിയ പോലീസ് അടുത്തിടെ അതിനായി കോള്‍ഡ് സ്റ്റോറേജില്‍ എത്തിയപ്പോള്‍ രണ്ടു ടണ്‍മാത്രമേ കണ്ടുള്ളൂ. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കലബുറഗി ഡി.സി.പി. അദ്ദുര്‍ ശ്രീനിവാസുലു അറിയിച്ചു. എ.സി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ അനുമതിയില്ലാതെ പോലീസ് നേരത്തേ ബീഫ് നശിപ്പിച്ചതാണോയെന്നും ആര്‍ക്കെങ്കിലും മറിച്ചു വിറ്റോയെന്നും പരിശോധിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here