യു.കെ. യൂസഫ് സീവേവ് പദ്ധതിക്ക് നാളെ തുടക്കം

0
268

കാസർകോട്: കടൽത്തീരങ്ങൾ സംരക്ഷിക്കാനുള്ള ‘യു.കെ.യൂസഫ് സീവേവ് പദ്ധതിക്ക്” നാളെ കാസർകോട് തുടക്കമാകും. യു.കെ.യൂസഫാണ് പദ്ധതിയുടെ ഉപജ്ഞാതാവ്. സർക്കാർ അനുമതി ലഭിച്ചതോടെ ഉപ്പളയിലും കാസർകോടുമായാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ശിലാസ്ഥാപനം നാളെ വൈകിട്ട് അഞ്ചിന് ഉപ്പള മുസോഡി ഹാർബറിനടുത്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. എ.കെ.എം.അഷറഫ് എം.എൽ.എ അദ്ധ്യക്ഷനാകും. കർണാടക തുറമുഖമന്ത്രി എസ്.അങ്കാറ, എൻ.എ.നെല്ലിക്കുന്ന്, എം.എൽ.എമാരായ സി.എച്ച്.കുഞ്ഞമ്പു, കർണാടക എം.എൽ.എമാരായ എൻ.എ.ഹാരീസ്, യു.ടി.ഖാദർ, വേദവ്യാസ് കമ്മത്ത്, ഭരത് ഷെട്ടി എന്നിവർ സംബന്ധിക്കും. ജലവിഭവവകുപ്പ് കാസർകോട് എക്‌സിക്യുട്ടീവ് എൻജിനിയർ ടി.രമേശൻ റിപ്പോർട്ട് അവതരിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here