പണിമുടക്ക് പണിയാകും; സംസ്ഥാനത്തിന് 4380 കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ

0
242

തിരുവനന്തപുരം: രണ്ട് ദിവസത്തെ പൊതു പണിമുടക്കിന് സംസ്ഥാനം വലിയ വില നല്‍കേണ്ടി വരും. 4380 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക വർഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ നടത്തിയ പണിമുടക്ക് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

കൊവി‍ഡ് വ്യാപനത്തിന്‍റെ തിരിച്ചടിയില്‍ നിന്നും കരകയാറന്‍ ശ്രമിക്കുന്നതിനിടയിലാണ് തുടര്‍ച്ചയായ രണ്ട് ദിവസം കേരളം സ്തംഭിച്ചത്. 2021ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ GSDP 7,99,591 കോടിയാണ്. അതായത് പ്രതിദിനം 2190 കോടി. രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തില്‍ 4380 കോടിയുടെ നഷ്ടമുണ്ടാക്കും.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് വെറും രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്, തുടര്‍ച്ചയായി രണ്ട് ദിവസം കേരളം നിശ്ചലമായത്. ശനി, ഞായര്‍ അവധി കണക്കിലെടുക്കുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി 4 ദിവസം മുടങ്ങി.

ശ്രീലങ്കയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍  കേരളത്തിക്ക് വരേണ്ടിയിരുന്ന ടൂറിസ്റ്റുകളില്‍ വലിയൊരു വിഭാഗം ഗോവയിലേക്കും രാജസ്ഥാനിലേക്കും തിരിഞ്ഞു. പണിമുടക്ക് സൃഷ്ടിച്ച തിരിച്ചടിയില്‍ നിന്നും കരകയറാന്‍ കേരളത്തിന് വരും നാളുകളില്‍ ഏറെ വിയര്‍പ്പൊഴുക്കണ്ടി വരുമെന്നുറപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here