‘ഭീഷ്മ ഉസ്താദിനെ’ പുറത്താക്കിയിട്ടില്ല; നടപടി സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി

0
376

മലപ്പുറം: അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ ‘ചാമ്പിക്കോ’ വീഡിയോയിലൂടെ ശ്രദ്ധേയനായ ഉസ്താദ് ഉസ്മാന്‍ ഫൈസിയെ മഹല്ല് കമ്മറ്റി പുറത്താക്കി എന്നത്  പ്രചരണം വ്യാജം. അധ്യാപകനെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മഹല്ല് കമ്മറ്റി അറിയിച്ചു.  ഉസ്താദ് ഇപ്പോഴും  മദ്രസയിൽ പഠിപ്പിക്കുന്നതായി പ്രദേശവാസിയായ സമീർ പിലാക്കൽ പറഞ്ഞു.

കുട്ടികള്‍ക്കൊപ്പം വീഡിയോ എടുത്തതിന്റെ പേരില്‍ ഉസ്താദിനെ മദ്രസാ അധികൃതര്‍ പുറത്താക്കി എന്ന തരത്തില്‍ വ്യാപകമായി പ്രചരണം നടന്നിരുന്നു. അരിമ്പ്ര പാലത്തിങ്ങല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസലിയാണ് ഉസ്മാന്‍ ഫൈസി നിലവില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച് വരുന്നത്.

മദ്രസയിലെ എട്ടാം ക്ലാസിലെ  വിദ്യാര്‍ത്ഥികളുടെ ക്ലാസ് അവസാനിക്കുന്ന ദിനം കുട്ടികള്‍ കൂടി നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് വീഡിയോ എടുത്തത്. ക്ലാസിലെ ഒരു വിദ്യാർഥിയാണ് ബിജിഎം ചേർത്ത് വീഡിയോ പ്രചരിപ്പിച്ചത്. നാട്ടുകാരും രക്ഷിതാക്കളും വിദ്യാർഥികളുമെല്ലാം ഒരു  തമാശ എന്ന തരത്തിലാണ് ഇതിനെ കണ്ടത്. സോഷ്യല്‍മീഡിയയിൽ ഉസ്താദിനെതിരെ വ്യാജപ്രചരണങ്ങള്‍ നടക്കുമ്പോഴും അരിമ്പ്ര പാലത്തിങ്ങല്‍ പ്രദേശത്തെ നാട്ടുകാര്‍ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here