രാജ്യത്തെ എല്ലാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഭാവിയില്‍ എന്നെങ്കിലും ആര്‍.എസ്.എസുമായി സഹകരിക്കുമെന്ന് കര്‍ണാടക മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. നിയമസഭയില്‍ നടന്ന് ചര്‍ച്ചയിലാണ് പ്രതികരണം. സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കാഗേരി ‘നമ്മുടെ ആര്‍എസ്എസ്’ എന്ന വാക്ക് ഉപയോഗിച്ചപ്പോള്‍ പ്രതിപക്ഷ നിയമസഭാംഗങ്ങളും അത് പറയുന്ന ഒരു ദിവസം വരുമെന്നാണ് മന്ത്രി പറഞ്ഞത്.
ആര്‍.എസ്.എസിനെക്കുറിച്ച് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ നിയമസഭയില്‍ പരാമര്‍ശിച്ചതോടെയാണ് ചര്‍ച്ച ഉടലെടുത്തത്. അതിനിടെയാണ് നമ്മുടെ ആര്‍.എസ്.എസ് എന്ന് സ്പീക്കര്‍ പറഞ്ഞത്. നമ്മുടെ ആര്‍എസ്എസല്ലെങ്കില്‍ മറ്റെന്താണ്. എല്ലാവരും ആര്‍എസ്എസിനെ ‘നമ്മുടെ’ ആര്‍എസ്എസ് ആയി അംഗീകരിക്കേണ്ട ദിവസം വിദൂരമല്ലെന്നും കാഗേരി പറഞ്ഞു.
സ്പീക്കറുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ സമീര്‍ അഹമ്മദ് ഖാന്‍ രംഗത്ത് വന്നിരുന്നു. സ്പീക്കറുടെ കസേരയില്‍ ഇരുന്നുകൊണ്ട് ആര്‍.എസ്.എസ് പ്രതിനിധിയെപ്പോലെ സംസാരിക്കാമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഇതിന് മറുപടിയായി ില്ലൈങ്കില്‍ ഭാവിയില്‍ ഒരു ദിവസം എല്ലാവരും അങ്ങനെ തന്നെ പറയുമെന്നാണ് സ്പീക്കര്‍ പറഞ്ഞത്.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പ്രധാനമന്ത്രി മുതല്‍ എല്ലാ ഉന്നത രാഷ്ട്രീയ സ്ഥാനങ്ങളും വഹിക്കുന്നത് ആര്‍.എസ്.എസുകാരായ നേതാക്കളാണെന്ന് റവന്യൂ മന്ത്രി ആര്‍ അശോകന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് മുസ്ലീംങ്ങളും ക്രിസ്ത്യാനികളും പോലും ഉടന്‍ ആര്‍.എസ്.എസിന്റെ ഭാഗമാകുമെന്ന് ഈശ്വരപ്പ പറഞ്ഞത്. എന്നാല്‍ അങ്ങനെ ഒരു കാലം ഒരിക്കലും വരില്ലെന്നും അങ്ങനെ പറയില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.