തൃശ്ശൂർ: സാമ്പത്തിക വർഷാവസാനം എത്തിനിൽക്കേ ബാങ്കുകളിൽ ഇനി പ്രവൃത്തിദിനം തീരെ കുറവ്. ശനിയാഴ്ച മുതൽ നാലുനാൾ ബാങ്കുകൾ പ്രവർത്തിക്കില്ല. പിന്നീട് രണ്ടുദിവസം പ്രവർത്തനം കഴിഞ്ഞാൽ വീണ്ടും ഒരു അവധി. അടുത്തയാഴ്ചയുള്ള ആകെ പ്രവൃത്തിദിനം മൂന്ന്. ഈ സാമ്പത്തികവർഷത്തിൽ ഇനി രണ്ടു പ്രവൃത്തിദിനം മാത്രം.