നിർണായക വിധി; ‘പോക്സോ കേസ് ഇരയായ യുവതിയെ ക്രോസ് വിസ്താരം ചെയ്യാം’

0
188

ചെന്നൈ∙ പോക്സോ കേസിൽ ഇരയായ 21കാരിയെ കുറ്റാരോപിതനു ക്രോസ് വിസ്താരം ചെയ്യാനുള്ള നിർണായക ഉത്തരവ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. കേസിൽ ഉൾപ്പെട്ട സമയത്ത് യുവതിക്കു പ്രായപൂർത്തിയായിരുന്നില്ല. കോയമ്പത്തൂർ സ്വദേശി എസ്. ഗണേശന്റെ ഹർജിയിലാണ് ജസ്റ്റിസ് എ.ഡി.ജഗദീഷിന്റെ വിധി.

ഐപിസി 366, പോക്സോ കുറ്റത്തിലെ 6–ാം വകുപ്പ്, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ഹർജിക്കാരനെതിരെ ചുമത്തിയിരുന്നത്.

‘കേസ് മൂലം ഹർജിക്കാരന് നികത്താനാകാത്ത വിധത്തിലുള്ള മാനനഷ്ടം ഉണ്ടായി. പ്രോസിക്യൂഷൻ സാക്ഷികളായ 2 ഡോക്ടർമാരും ഇരയും കേസിൽ വളരെ നിർണായകമാണ്. സാക്ഷികളെ ക്രോസ് വിസ്താരം ചെയ്തില്ലെങ്കിൽ ഹർജിക്കാരനോടുള്ള തീവ്രമായ മുൻവിധിയായി വിലയിരുത്തപ്പെടും. കേസിലെ ഇരയ്ക്ക് ഇപ്പോൾ പ്രായപൂർത്തി ആയതിനാൽ പോക്സോ വകുപ്പിലെ ‘കുട്ടി’ എന്ന ഗണത്തിൽ ഇപ്പോൾ ഉൾപ്പെടില്ല.

കേസിന്റെ സവിശേഷതകളും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് ഇതുവരെ ക്രോസ് വിസ്താരം ചെയ്യപ്പെടാത്ത 3 പേരെയും വിസ്തരിക്കണമെന്നാണ് അഭിപ്രായം’– കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here