ആലപ്പുഴ: കാസര്‍കോട്ടുനിന്നു കാണാതായ പതിനെട്ടുകാരിയെ ആലപ്പുഴയില്‍ കണ്ടെത്തി. ഇരുപത്താറുകാരനും രണ്ടുകുട്ടികളുടെ അച്ഛനുമായ യുവാവിനൊപ്പമാണു യുവതിയെ കണ്ടെത്തിയത്. ആലപ്പുഴ ടൂറിസം പോലീസ് ഇവരെ റെയില്‍വേ സ്റ്റേഷനില്‍നിന്നു പിടികൂടി കാസര്‍കോട് പോലീസിനു കൈമാറി.