ചെന്നൈ: റോഡ് അപകടത്തിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് റോഡപകടങ്ങൾക്കിരയാകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
‘റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കുകയും ഗോൾഡൻ അവറിനുള്ളിൽ അവരെ ചികിത്സ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ആളുകൾക്ക് പ്രശംസാപത്രവും 5,000 രൂപ ക്യാഷ് അവാർഡും നൽകും’-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
சாலை விபத்தில் சிக்கிய நபர்களை உடனடியாக, Golden Hours-க்குள் மருத்துவமனைக்கு கொண்டுவந்து, உயிரைக் காக்கக்கூடிய மனிதநேயப் பண்போடு பணியாற்றும் நல்ல உள்ளங்களுக்கு நற்சான்றிதழும், ரூ. 5,000 ரொக்கப்பரிசும் வழங்கப்படுகிறது என மாண்புமிகு முதலமைச்சர் @mkstalin அவர்கள் தெரிவித்துள்ளார். pic.twitter.com/57F8o7Cy6p
— CMOTamilNadu (@CMOTamilnadu) March 21, 2022